Post Category
നാവിക സേനാംഗങ്ങള്‍ക്കും വിധവകള്‍ക്കും നേരിട്ട് പരാതികള്‍ നല്‍കാം
നാവിക സേനയില്‍ നിന്നും വിരമിച്ച വിമുക്തഭട•ാരുടെയും വിധവകളുടേയും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി കൊച്ചിയില്‍ നിന്നും നാവികസേന പ്രതിനിധി നവംബര്‍ 30 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസ് സന്ദര്‍ശിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നാവിക സേനയില്‍ നിന്നും വിരമിച്ചവര്‍ക്കും വിധവകള്‍ക്കും പരാതികള്‍ നല്‍കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2472748.
(പി.ആര്‍.പി. 2682/2018)
date
- Log in to post comments