Skip to main content

പെട്രോളിയം ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി

  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍/എല്‍.പി.ജി. വില്‍പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പയ്ക്ക് അപേക്ഷിക്കാം.  പരമാവധി 10 ലക്ഷം രൂപ വരെ നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക.  
 അപേക്ഷകര്‍ പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കണം.  സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍   ഉണ്ടായിരിക്കണം.   കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.  പ്രായപരിധി: 60 വയസ്.  അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരാകരുത്.   വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.   വിവരങ്ങള്‍ക്ക്:   പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ  പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം.  ഫോണ്‍: 0474 - 2764440, 9400068502.
 

date