Skip to main content

സൗജന്യ ചുരിദാർ ഡിസൈനിങ് പരിശീലനം

തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  ചുരിദാർ ഡിസൈനിംഗ്  സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30ന് മുതൽ  ആറു ദിവസത്തെ  കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനാർഥികൾ 18നും 44 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഭക്ഷണം, താമസം ഉൾപ്പെടെ പരിശീലനം സൗജന്യമായിരിക്കും. സംരംഭത്തെക്കുറിച്ചും വായ്പാ സൗകര്യങ്ങളെക്കുറിച്ചുമുള്ള ക്ലാസുകൾ ഉണ്ടായിരിക്കും.  രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനസമയം. ഫോൺ: 0487 2694412, 9447196324

 

date