Skip to main content

അധ്യാപക ശിൽപശാലയ്ക്ക് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തി പഠന അധ്യാപകരുടെ ശിൽപശാലയ്ക്ക് തുടക്കമായി.   മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപിക കെ . പി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിലുമായി ജൂലൈ 28 മുതൽ ആഗസ്റ്റ് ഒന്ന് വരെയാണ് അഞ്ച് ദിവസത്തെ ശിൽപശാല. ജനറൽ ഫോർമാൻ ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രവൃത്തി പരിചയ അധ്യാപക സംഘടന ജില്ലാ സെക്രട്ടറി ജീന ജോയ്, പി ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

date