Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക വര്‍ഗ്ഗ വകുപ്പ് മുഖേന സഹായം നല്‍കുന്നു.    എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും  ബി ഗ്രേഡും അതിനു മുകളിലും  ബിരുദം ബിരുദാനന്തര ബിരുദം  പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം നല്‍കുന്നത്.  2024-25 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷ വിജയിച്ച ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ധനസഹായത്തിന് അര്‍ഹരായിട്ടുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയോടൊപ്പം  മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്,  ബാങ്ക് പാസ്സ് ബുക്ക് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ് പരപ്പ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി,  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഭീമനടി എന്നീ ഓഫീസുകളില്‍ ആഗസ്ത് 20നകം ലഭിക്കണം. ഫോണ്‍- 0467 2960111.

 

date