Post Category
പബ്ലിക് ഹിയറിംഗ് 31ന്
തിരുവനന്തപുരം ജില്ലയിലെ ജില്ലാ പഞ്ചായത്ത് കരട് നിയോജകണ്ഡല/ വിഭജന നിർദ്ദേശങ്ങളിൻമേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീർപ്പാക്കുന്നതിനായി പബ്ലിക് ഹിയറിംഗ് നടത്തുന്നു. ജൂലൈ 31ന് രാവിലെ 11 മുതൽ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് ഹിയറിംഗ്.
നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരെ മാത്രമേ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ ഒരു പ്രതിനിധിക്ക് മാത്രമേ ഹിയറിങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
date
- Log in to post comments