Post Category
സ്‌റ്റെം എഡ്യൂക്കേറ്റര്‍ നിയമനം
ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം (ജെ എസ് എസ്) ഐ.ഐ.ടി മദ്രാസ്സുമായി ചേര്‍ന്ന് മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ നടത്തുന്ന 'ടീച്ച് ടു ലേണ്‍ പദ്ധതിയിലേക്ക് സ്‌റ്റെം എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
ബി.ഇ/ബി.ടെക്/ബി.എസ്.സി. ഫിസിക്‌സ്/എം.എസ്.സി ഫിസിക്‌സ്/എം.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ അധ്യാപന/പരിശീലന പരിചയവും, മൈക്രോസോഫ്റ്റ് വേഡ്, പി.പി.ടി, മറ്റ് ഡിജിറ്റല്‍ നൈപുണ്യം, കാഡ് സോഫ്റ്റ് വെയറില്‍ പരിചയം, ഇംഗ്ലീഷ് പരിജ്ഞാനം, എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.താത്പര്യമുള്ളവര്‍ teach2learn.iitmadras@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കണം. അവസാന തിയ്യതി ജൂലൈ 30.
date
- Log in to post comments