കാട്ടൂര്‍ വില്ലേജ് ഓഫീസില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും
*മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും
'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തൃശ്ശൂര്‍ ജില്ലയില്‍ നടത്തുന്ന മൂന്നാം ഘട്ട ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ കാട്ടൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ 11 ന് കാട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കാറ്റിക്കിസം ഹാളിലാണ് പരിപാടി.
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവര്‍ മുഖ്യാതിഥികളാകും. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അന്‍സാര്‍ വിഷയാവതരണം നടത്തും. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments