Skip to main content

റെഡ് റിബ്ബണ്‍ ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു.

 

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാതല റെഡ് റിബ്ബണ്‍ എയ്ഡ്‌സ് ബോധവത്ക്കരണ പ്രശ്‌നോത്തരി  മത്സരം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് പരിപാടി നടത്തിയത്.  എട്ട്, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ബി. പ്രബിത, ജെ. ജോഷിന മിസില്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഗൗരിലക്ഷ്മി, എം. വൈഷ്ണവ് കുമാര്‍  എന്നിവര്‍ രണ്ടാം സ്ഥാനവും, പനങ്ങാട്ടിരി ആര്‍.പി. എം. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ വര്‍ഷ വാസു, എം. ദൃശ്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തിന്റെ ഭാഗമാകാം. എച്ച്.ഐ.വി / എയ്ഡ്‌സ് , കൗമാര ആരോഗ്യം, പൊതുജനാരോഗ്യം, ജീവിത ശൈലി രോഗങ്ങള്‍, കേന്ദ്ര-, സംസ്ഥാന ആരോഗ്യ പദ്ധതികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ.പി.പി ഹാളില്‍ നടന്ന പ്രശ്‌നോത്തരി മത്സരത്തിന് ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ (ആരോഗ്യം) എസ്. സയന നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ബി. റിയാസ് വിതരണം ചെയതു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി- ദിശ  ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, പി.പി രജിത , എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് തല പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.

date