Skip to main content

സ്വാഗത സംഘം ചേര്‍ന്നു

 

 

ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അക്കാഡമിക് കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സ്വാഗതസംഘം ചേര്‍ന്നു. സ്വാഗത സംഘ യോഗം ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റ നിര്‍മാണോദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും.
സ്വാഗത സംഘ യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത അധ്യക്ഷയായി. സ്‌കൂള്‍ സൂപ്രണ്ട് പി.എസ് ലിബുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജേഷ് കല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.മുത്തു, പൊലീസ്, ഫയര്‍ഫോഴ്‌സ് പ്രതിനിധികള്‍, പി.ടി.എ വൈസ് പ്രസിഡന്റ് മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

date