ഭവനരഹിതയായ അമ്മയ്ക്കും മകനും സഹായം
് മീനാക്ഷിപുരം ഹരിജന്‍ കോളനിയില്‍ താമസിക്കുന്ന വാസന്തിക്കും മാനസിക വൈകല്യമുള്ള 14 കാരന്‍ മകനും വീടും സ്ഥലവും വാങ്ങുന്നതിന് പട്ടികജാതി വകുപ്പ് മുഖേന ധനസഹായം അനുവദിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വാസന്തി മകനോടൊപ്പം ഭര്‍തൃമാതാവിന്റ വീട്ടിലായിരുന്നു താമസം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വാസന്തിക്ക് ഭര്‍തൃമാതാവിനൊപ്പം താമസിക്കാന്‍ സാധിച്ചിരുന്നില്ല.
മകന്റെ അവസ്ഥ പരിഗണിച്ച് പഞ്ചായത്ത് ഭരണസമിതി വാസന്തിക്ക് വീടും സ്ഥലവും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് സ്ഥലം വാങ്ങുന്നതിന് അഞ്ച് ലക്ഷവും വീടിനായി ആറുലക്ഷവും അനുവദിക്കാനുളള നടപടി സ്വീകരിച്ചത്. പഞ്ചായത്തില്‍ നിന്നും ഭക്ഷണകിറ്റ്, പാലിയേറ്റീവ് കെയര്‍ പരിചരണം, പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്. നിലവില്‍ ഭര്‍തൃസഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ഇവരെ മന്ത്രി സന്ദര്‍ശിച്ചു.
- Log in to post comments