Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ പ്രൊഫഷണല്‍/ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് ജൂലൈ 31 ന് രാവിലെ 10 നും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനുമാണ് സ്‌പോട്ട് അഡ്മിഷന്‍. എസ്.എസ്.എല്‍.സിയാണ് യോഗ്യത.
പ്ലസ്ടു യോഗ്യതയുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക ആഗസ്റ്റ് ഒന്നിന് രാവിലെ 10 നും ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേക്ക് ഉച്ചയ്ക്ക് രണ്ടിനും സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2504599, 8590605273

 

date