സർക്കാർ പദ്ധതികളെക്കുറിച്ച് ഏകദിന ശിൽപ്പശാല ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
മേരാ യുവ ഭാരതിൻ്റേയും സെൻ്റ് തോമസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ പദ്ധതികളെ സംബന്ധിച്ചുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
സന്നദ്ധ സേവന മനോഭാവമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് യുവജനങ്ങളിൽ സാമൂഹിക അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.
സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ മാർട്ടിൻ കൊളമ്പ്രത്ത് അധ്യക്ഷനായി. യുവാക്കളും കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളും, സംരംഭകത്വവും നൈപുണ്യവും, ഡിജിറ്റൽ യുഗവും സൈബർ സുരക്ഷിതത്വവും എന്നീ വിഷയങ്ങളിൽ ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.കെ. അജയ്, കനറാ ബാങ്ക് ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ ജി. കൃഷ്ണമോഹൻ, വികാസ് ഗോപിനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.
മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, സെൻ്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു പാനേങ്ങാടൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡെയ്സൺ പാനേങ്ങാടൻ, റീജ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
- Log in to post comments