Skip to main content

*കുടുംബശ്രീ സംയോജിത കൃഷി ക്ലസ്റ്ററും ലൈവ്ലിഹുഡ് സർവീസ് സെന്ററും മേലൂരിൽ പ്രവർത്തനം ആരംഭിച്ചു*

 

 

കുടുംബശ്രീയുടെ കാർഷികരംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംയോജിത കൃഷി ക്ലസ്റ്റർ (ഐ.എഫ്.സി) ലൈവ്ലിഹുഡ് സെന്ററും മേലൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പൂലാനി ജംഗ്ഷനിൽ നടന്ന പരിപാടി മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു.

 

ജില്ലയിലെ അഞ്ചാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണ് മേലൂരിൽ ആരംഭിച്ചത്. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയ്ക്ക് ഉപയോഗപ്രദമായ രീതിയിലാണ് ക്ലസ്റ്റർ പ്രവർത്തനം ആരംഭിച്ചത്.

 

മേലൂർ സി.ഡി.എസ് ചെയർപേഴ്സൺ ഷിജി വികാസ് അധ്യക്ഷത വഹിച്ചു. മേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ്യ വിജിത്ത്, ഇന്ദിര പ്രകാശൻ, ഗ്രാമപഞ്ചായത്തംഗം അംബിക ബാബു, ജില്ലാ പ്രോഗ്രാം മാനേജർ കെ.എൻ. ദീപ, ഇന്ദിര മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

date