Skip to main content

എം ബി എ സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ഫുള്‍ ടൈം എം ബി എ പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ്, എസ്.സി, എസ്.ടി, ഒ.ഇ.സി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ :9188067601, 0477-2267602, 9946488075, 9747272045
 

date