Skip to main content

എം.നാരായണന്‍ കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു 

കോണ്‍ഗ്രസ് (ഐ) നേതാവ് എം. നാരായണന്‍ കുട്ടിയുടെ നിര്യാണത്തില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  അനുശോചിച്ചു. അവിഭക്ത കോണ്‍ഗ്രസ്സിന്റെ കാലംതൊട്ട് യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളില്‍ സഹകരിച്ചും സമന്വയിച്ചും മുന്നോട്ടു പോയ അനുഭവങ്ങള്‍ ഏറെയുണ്ട്. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

date