Skip to main content

തുല്യത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്ക് ആഗസ്റ്റ് അഞ്ച് വരെ 50 രൂപ പിഴയോടെയും ആഗസ്റ്റ് 14 വരെ 200 രൂപ സൂപ്പര്‍ഫൈനോടെയും അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതയ്ക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്കും അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷിക്കാം. കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ പ്രേരക്മാരെ സമീപിക്കണം. പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് pachamalayalam.keltron.in ല്‍ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ഫോണ്‍: 04912505179.

date