Skip to main content

ആനമാരി കുറ്റിപ്പാടം റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം

ആനമാരി - കുറ്റിപ്പാടം റോഡില്‍ കുറ്റിപ്പാലം ജങ്ഷനില്‍ പുതിയപാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ നാളെ (ആഗസ്റ്റ് ഒന്ന്) മുതല്‍ ഒക്ടോബര്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൊല്ലങ്കോട് ആനമാരി ഭാഗത്ത് നിന്നും വണ്ടിത്താവളം പോകേണ്ട ചെറുവാഹനങ്ങള്‍ കുറ്റിപ്പാടം ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റര്‍ മാറിയുള്ള ഇറിഗേഷന്‍ പാലം വഴിയും തിരിച്ചും പോകേണ്ടതാണ്. കൊല്ലങ്കോട് ആനമാരി ഭാഗത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് കാമ്പ്രത്ത്ചള്ള വഴിയോ അല്ലെങ്കില്‍ ഇടത്തോട്ട് തിരിഞ്ഞ് വണ്ടിത്താവളത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date