അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ / ബി.ബി.എ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് മൂന്നു വരെ നിര്‍ദിഷ്ട ടോക്കണ്‍ ഫീസ് ഒടുക്കി തുടര്‍ന്ന് രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുനഃക്രമീകരണം നടത്താവുന്നതുമാണ്. അലോട്ട്‌മെന്റ് ലഭിച്ച് ടോക്കണ്‍ ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്മെന്റുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്.
ടോക്കണ്‍ ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതല്ല. ടോക്കണ്‍ ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327.
- Log in to post comments