Skip to main content

താല്പര്യപത്രം ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2025-26 അധ്യയന വര്‍ഷം നൃത്തം, ബാന്‍ഡ്, ചിത്രരചന എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. ഈ മേഖലകളില്‍ മുന്‍പരിചയമുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അപേക്ഷിക്കാം.  
താല്പര്യമുള്ളവര്‍ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഇനം തപാല്‍ കവറിന് മുകളില്‍ രേഖപ്പെടുത്തണം. ഒരു മാസം എത്ര ക്ലാസുകള്‍/മണിക്കൂറുകള്‍ വീതം എടുക്കുമെന്നും ഒരു ക്ലാസിന്റെ/മണിക്കൂറിന്റെ നിരക്ക് എത്രയാണെന്നും കാണിക്കേണ്ടതാണ്. താല്പര്യപത്രങ്ങള്‍ ആഗസ്റ്റ് ഏഴ് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടി, മുക്കാലി പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924-253347.

date