സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ പദ്ധതി ലക്ഷ്യത്തിലേക്ക്
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കി സങ്കല്പ് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു.
.വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത തീമുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടന്നു വരുന്നത്. പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹായത്തോടെ ജില്ലയില്‍ 18 വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്തു. വിദ്യാലയങ്ങളില്‍ കബഡി, ടെന്നിക്കോയിറ്റ്, വോളി ബോള്‍, ഖോ ഖോ, ഹാന്‍ഡ് ബോള്‍,ആര്‍ച്ചറി തുടങ്ങിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്യാമ്പുകള്‍ നടത്തി. കായിക മേഖലയിലൂടെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പില്‍ 344 ഓളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് സംസ്ഥാന - ജില്ലാ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും വിജയിക്കാനും സാധിച്ചു.
പാലക്കാട് ജില്ലാ വനിതാ ശിശു വികസന ഓഫീസ്, സങ്കല്‍പ്പ്് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ (BBBP) പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനായതായി സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ വിവിധ ഉന്നതികളിലെ പല കാരണങ്ങളാല്‍ പഠനം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന (ഡ്രോപ്പ് ഔട്ട്) വിദ്യാര്‍ത്ഥിനികളെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ് പഠിപ്പിച്ചു. 14 വിദ്യാര്‍ഥിനികള്‍ക്കായി ASAP(Aditional Skill Aquisition Program) ലൂടെയാണ് ക്ലാസുകള്‍ നല്‍കിയത്. തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുകയും അതിലൂടെ അവരെ സ്വയം പര്യാപ്തരാക്കുകയുമാണ് ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്.
മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (MRSHSS) 30 വിദ്യാര്‍ഥിനികള്‍ക്കും , ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ 34 വിദ്യാര്‍ഥിനികള്‍ക്കുമായി ബേസിക് പ്രൊഫിഷ്യന്‍സി ഇന്‍ ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍ ട്രെയിനിങ്, മെന്‍സ്ട്രുവല്‍ ഹൈജീന്‍ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ജില്ലയില്‍ ശിശു ലിംഗനിര്‍ണയവും ശിശു ഭ്രൂണഹത്യയും തടയുന്നതിനും ബോധവത്കരണത്തിനുമായി ജില്ലയിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സിനായി PC/PNDT ആക്ടിനെക്കുറിച്ച് ക്ലാസുകള്‍ നല്‍കി.
ഐ സി ഡി എസ് തലത്തില്‍ ഏകദിന ജന്‍ഡര്‍ അവയര്‍നസ് ശില്പശാല നടത്തി. വിക്ടോറിയ കോളേജ് മതില്‍ ,സിവില്‍ സ്റ്റേഷനിലെ മതിലുകള്‍ തുടങ്ങിയവയില്‍ ചുമര്‍ചിത്രങ്ങള്‍ വരച്ചു. ബാലിക ദിനാചരണം പരിപാടികളും നടത്തിയിരുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ (BBBP) പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവത്കരണം നല്‍കുന്നതിനുമായാണ് പരിപാടികള്‍ നടത്തിയത്.
- Log in to post comments