തൊഴിലിടങ്ങളില്‍ വേണം സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പോഷ് ആക്ട് എന്ന വിഷയത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ ഏഴ് നഗരസഭകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് KSWMP(കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് )മായി ചേര്‍ന്ന് ക്ലാസ് നല്‍കി. എല്ലാ നഗരസഭകളിലും ഹരിത കര്‍മ്മ സേനാഗംങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച്, അതുവഴി എല്ലായിടങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ICC) രൂപീകരിച്ചു.കേരളത്തില്‍ ആദ്യമായാണ് സ്ത്രീകളുടെ അസംഘടിത തൊഴില്‍ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ സാധിച്ചത്. ഇതോടൊപ്പം കോളേജുകളിലും, പൊതു സ്ഥലങ്ങളിലും പോഷ് ആക്ട് ബോധവല്‍ക്കരണ ക്ലാസുകള്‍ സങ്കല്‍പ് ഹബിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ കഴിഞ്ഞു.
പാലക്കാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ത്രീകള്‍ ബ്ലേഡ് മാഫിയയ്ക്ക് ഇരയാകാതിരിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകരായ അങ്കണവാടി,ആശ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ഹെല്‍ പേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ജില്ലയിലാകെ 29 ഫിനാഷ്യല്‍ ലിറ്ററസി ക്ലാസുകളാണ് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്മെന്റ് ഓഫ് വുമണ്‍ ആഭിമുഖ്യത്തില്‍ നടത്തിയത്.
- Log in to post comments