Skip to main content

കനല്‍ ഫെസ്റ്റ്

സ്ത്രീകള്‍ക്കും   കുട്ടികള്‍ക്കും  എതിരായ അതിക്രമങ്ങള്‍  ലിംഗവിവേചനം തുടങ്ങിയവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍  ഇവയെ ചെറുക്കുന്നതിനും ലിംഗ വിവേചനം  അവസാനിപ്പിക്കുന്നതിനുമായി  'കനല്‍ ഫെസ്റ്റ്' സംഘടിപ്പിച്ചു.  ജനങ്ങള്‍ക്കിടയില്‍ വ്യാപക ബോധവത്കരണം നടത്തുവാന്‍ മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന കനല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ്  ഫെസ്റ്റ് സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ 30 കലാലയങ്ങളില്‍ കനല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.  ജന്‍ഡര്‍ അവെയര്‍നെസ് ക്ലാസ് , ബനവലന്‍സ് സെക്സിസം എന്ന വിഷയത്തില്‍ സംവാദ മത്സരം,  സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ്, തുടങ്ങിയവ ഓരോ കോളേജിലും സംഘടിപ്പിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററര്‍, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്, ഡി ഇ ഒ, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്‌പെഷ്യലിസ്റ്റ് എന്നിവരടങ്ങുന്ന ടീമിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണവും ബോധവത്കരണ തുടര്‍പ്രവര്‍ത്തനങ്ങളുമായി സങ്കല്‍പ് ഹബ്ബ് ജില്ലയില്‍ സജീവമാണ്.

 

date