Skip to main content

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 

സമഗ്ര ശിക്ഷ കേരളയും കുസാറ്റ് കൊച്ചിന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബി.ആര്‍സി പറളിയില്‍ നടത്തിയ പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ജിഎല്‍ പി സ്‌കൂള്‍ പോത്തുണ്ടി പ്രധാനാധ്യാപകന്‍ വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
കുസാറ്റ് വിഭാവനം ചെയ്തിട്ടുള്ള നൂതന ആശയങ്ങളും, യുപി ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മോഡ്യൂള്‍, വര്‍ക്ക് ബുക്ക്, ടെക്സ്റ്റ് ബുക്ക് എന്നിവ ചടങ്ങില്‍ പരിചയപ്പെടുത്തി. 13 ബി ആര്‍സികളില്‍ നിന്നായി 41 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
                     ബിആര്‍സി പറളി പ്രോജക്ട് കോര്‍ഡിനേറ്റര്‍ നാഗരാജ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷാജി, അധ്യാപകരായ വിനോദ് കുമാര്‍, അജേഷ്, കവിത, ഇന്ദു, ജമീല, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

date