Skip to main content

തൃത്താല ബ്ലോക്കില്‍ പെണ്ണിടം തുറന്നു

 

 

തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങിനായി പെണ്ണിടമൊരുങ്ങി.ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് പെണ്ണിടം സജ്ജീകരിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് ആദ്യത്തെ കൗണ്‍സിലിങ് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്.

സ്ത്രീകള്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം ശാരീരിക മാനസിക ഉല്ലാസം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വനിതകള്‍ക്ക് വായന മൂലയും ഫിറ്റ്നസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പെണ്ണിടത്തിലൊരുക്കിയ വായന മൂലയും ഫിറ്റ്നസ് സൗകര്യവും  ഉപകാരപ്രദമാകും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറിയും ഇന്‍സിനറേറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

വനിതാ സൗഹൃദ കേന്ദ്രമായ പെണ്ണിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, സ്ഥിരം സമിതി അധ്യക്ഷരായ കൃഷ്ണകുമാര്‍, ഷെറിന, പിവി പ്രിയ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചര്‍ അനു വിനോദ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ധന്യ സുരേന്ദ്രന്‍, എം.ടി ഗീത, എം ശ്രീലത, ജി ഇ ഒ കെ രമ, പി അനഘ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ സിഡിപിഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി- ആശ  പ്രവര്‍ത്തകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date