Skip to main content

ലേലം ചെയ്യും

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) സെക്ഷന്‍ നമ്പര്‍ II-ന്റെ പരിധിയിലെ റോഡരികില്‍ നിന്നും മുറിച്ചുമാറ്റിയ മരച്ചില്ലകള്‍ ആഗസ്റ്റ് ആറിന് പരസ്യമായി ലേലം ചെയ്യും. പാലക്കാട്-മലമ്പുഴ നൂറടി റോഡില്‍ കിലോമീറ്റര്‍ 0/000 മുതല്‍ 5/500 വരെയുള്ള ഭാഗത്തുനിന്ന് മുറിച്ചുമാറ്റിയ മഴമരം, ഉങ്ങ് തുടങ്ങിയ മരങ്ങളുടെ ചില്ലകള്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് പാലക്കാട്-മലമ്പുഴ നൂറടി റോഡിലെ പുത്തൂര്‍ ജംഗ്ഷനിലുള്ള സിഗ്‌നലിന് സമീപം വെച്ചും കല്‍മണ്ഡപം-കല്‍പ്പാത്തി റോഡ് (കി.മീ 0/500 - 1/000), ജി.വി.സി രാമനാഥപുരം-മണലി റോഡ് (കി.മീ 0/000 - 2/760) എന്നിവയുള്‍പ്പെടെ വിവിധ റോഡരികുകളില്‍ നിന്ന് ശേഖരിച്ച മരച്ചില്ലകള്‍ രാവിലെ 11.30 ന് ജി.വി.സി-കല്‍പ്പാത്തി റോഡിലെ തുറപ്പാളയം കാനറ ബാങ്കിന് സമീപം വെച്ചും ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ നം. II ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505565

date