'റെഡ് റണ്‍' മാരത്തണ്‍ സംഘടിപ്പിച്ചു
ജില്ലാതല യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലമ്പുഴ റോക്ക് ഗാര്‍ഡന്‍ റോഡില്‍ 'റെഡ് റണ്‍' മാരത്തണ്‍ സംഘടിപ്പിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മത്സര വിജയികള്‍ക്ക് വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ആര്‍.എസ് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. റിയാസ് ബി, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പാലക്കാട് ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്.സുനില്‍കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം. രാമചന്ദ്രന്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്.സയന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ. ഷെരീഫ്, വി.എം അരുണ്‍, ഡോ. എം.ജെ എല്‍ദോസ്, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, പി.പി രജിത തുടങ്ങിയവര്‍ മാരത്തണിന് നേതൃത്വം നല്‍കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജിലെ ഐറിന്‍ തോമസ് ഒന്നാം സ്ഥാനവും, ഗവ. വിക്ടോറിയ കോളേജിലെ നേഹ കെ. ദാസ് രണ്ടാം സ്ഥാനവും, മേഴ്‌സി കോളേജിലെ പി.എം അനുശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവ. വിക്ടോറിയ കോളേജിലെ എ. അരുണ്‍ കുമാര്‍ ഒന്നാം സ്ഥാനവും, അതേ കോളേജിലെ സി.ആര്‍ അര്‍ജുന്‍ രണ്ടാം സ്ഥാനവും, ധോണി ക്രിസ്റ്റഫര്‍ ഐ.ടി.ഐയിലെ പി.എസ് നവനീത് മൂന്നാം സ്ഥാനവും നേടി.
ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് നല്‍കിയത്. ജില്ലാതല വിജയികള്‍ക്ക് ആഗസ്റ്റ് 11 ന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല യൂത്ത് ഫെസ്റ്റില്‍ മത്സരിക്കാനും അവസരം ലഭിക്കും.
- Log in to post comments