Skip to main content

ഹരിതം ലഹരിരഹിതം: ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

 ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ 'ഹരിതം ലഹരിരഹിതം' എന്ന പേരില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വിമുക്തി മാനേജര്‍ എസ്. സജീവ് പരിപാടി  ഉദ്ഘാടനം ചെയ്തു. പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ കോളേജുകളിലെ നേര്‍ക്കൂട്ടം, ശ്രദ്ധാ കമ്മിറ്റി അംഗങ്ങള്‍, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍, പത്തിരിപ്പാല ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രകൃതി സംരക്ഷണത്തിന്റെയും ലഹരിമുക്ത സമൂഹത്തിന്റെയും പ്രാധാന്യം വിഷയമാക്കിയായിരുന്നു സെമിനാര്‍.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പാലക്കാട് പ്രിന്‍സിപ്പല്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് - ഫിസിക്സ് പ്രൊഫസര്‍ (റിട്ടയേര്‍ഡ്) ഡോ. വാസുദേവന്‍ പിള്ള സെമിനാര്‍ അവതരണം നടത്തി. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്.ദൃശ്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സജിത്, പറളി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീലത, ജില്ലാ സര്‍ക്കിള്‍ ഓഫീസിലെയും പറളി എക്സൈസ് റേഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 250 ഓളം വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
 

date