Skip to main content

പിറവം നഗരസഭ അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കമായി

പിറവം നഗരസഭയുടെ ഓണഘോഷ പരിപാടി "ഓണോത്സവം 2025 ൻ്റെ" മുന്നൊരുക്കങ്ങളുടെ ഭാഗമായി അത്തച്ചമയം, സാംസ്കാരിക ഘോഷയാത്ര തുടങ്ങി ഓണാഘോഷങ്ങളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു.

 

നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരികളായി ഫ്രാൻസിസ് ജോർജ് എം പി , അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ എന്നിവരെയും, ചെയർമാനായി നഗരസഭാ ചെയർപേഴ്സൺ അഡ്വ ജൂലി സാബുവിനെയും തിരഞ്ഞെടുത്തു. 

വൈസ് ചെയർമാനായി അഡ്വ. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം എന്നിവരെയും,ജനറൽ കൺവീനർ കെ. പി സലിം ,ജോയിന്റ് കൺവീനർമാരായി ജൂബി പൗലോസ്, തോമസ് മല്ലിപ്പുറം , ഡോ. അജേഷ് മനോഹർ, ട്രഷറർ ആയി പി. കെ പ്രസാദ് തുടങ്ങി 251 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

date