Post Category
മലപ്പുറം ഗവ. കോളേജ് പുതിയ പി.ജി. ബ്ലോക്കിൻ്റെ ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നാളെ നിര്‍വഹിക്കും
മലപ്പുറം ഗവ. കോളേജിലെ പുതിയ പി.ജി. ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം നാളെ (ജൂലൈ 31 വ്യാഴാഴ്ച) രാവിലെ 11.30-ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. റൂസാ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് പുതിയ ബ്ലോക്ക്. മൂന്ന് ക്ലാസ്സ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളുമാണ് ഒന്നാം നിലയില്‍ സജ്ജീകരിച്ചത്.
ചടങ്ങില്‍ മലപ്പുറം ലോക്‌സഭാ എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. പി. ഉബൈദുള്ള എം.എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, റൂസ സ്റ്റേറ്റ് കോര്‍ഡിനേറ്ററും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. കെ. സുധീര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments