എസ്.ടി പ്രൊമോട്ടര്‍ നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലെ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ എസ്.ടി പ്രൊമോട്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പത്താം ക്ലാസ് യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 13500/ രൂപ.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം.
- Log in to post comments