ട്രാന്‍സ്‌ജെന്റര്‍ ഫെസ്റ്റ്: അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ ട്രാന്‍സ്ജെന്റര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്റര്‍ വ്യക്തികളുടെ കലാഭിരുചിയും സര്‍ഗ്ഗവാസനയും പരിപോഷിക്കുന്നതിനായി ആഗസ്റ്റ് 21, 22, 23 തീയതികളില്‍ കോഴിക്കോട്ട് വെച്ച് ട്രാന്‍സ്ജെഡര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രകാരമുളള ഇനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിന് മുന്‍പ് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പേര് നല്‍കണം.
ഫെസ്റ്റിനോട് അനുബന്ധിച്ച് സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനള്‍, കമ്മ്യൂണിറ്റി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും. അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യുന്ന അപേക്ഷ 2025 ആഗസ്റ്റ് അഞ്ചിന് മുന്‍പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റായ www.swd.kerala.gov.in -ല്‍ ലഭ്യമാണ്. ഫോണ്‍: 0483-2735324, 9446157504.
- Log in to post comments