Post Category
ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സംയുക്ത സ്‌ക്വാഡ്
ഏറനാട് താലൂക്ക് തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം ഏറനാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തഹസില്‍ദാര്‍ കെ.എസ്. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് താലൂക്കിലെ പൊതുവിപണി പരിശോധന ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ എ.പി. ഫക്രുദ്ദീന്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ രാജേഷ് അയനിക്കുത്ത്, സി.പി. അനസ് അസൈന്‍ കാരാട്ട്, വല്ലാഞ്ചിറ നാസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments