Post Category
അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി-കാറ്റഗറി നമ്പര്‍ 140/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ആറ്, ഏഴ്, എട്ട്,12 തീയതികളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ജില്ലാ ഓഫീസില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകള്‍, വെയിറ്റേജ് ,കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് എത്തണം്. അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗസ്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
date
- Log in to post comments