അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025-26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബിരുദം നേടിയവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പരിശീലനം എന്നിവയും കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ്് സപ്പോര്‍ട്ടും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി .ആര്‍, അഡ്വടൈസിംഗ് എന്നിവയിലാണ് പരിശീലനം. തിരുവനന്തപുരം ജില്ലയിലെ കെല്‍ട്രോണ്‍ സെന്ററിലാണ് അപേക്ഷ നല്‍കേണ്ടത്. ആഗസ്റ്റ് എട്ടുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 9544958182. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട് -തിരുവനന്തപുരം 675014.
- Log in to post comments