Skip to main content
.

ആരോഗ്യരംഗത്ത് ഇരട്ട നേട്ടവുമായി ആലക്കോട് ഗ്രാമപഞ്ചായത്ത്

 

 

ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കായകൽപ അവാർഡ് ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനും ഗവ.ആയുർവേദ ഡിസ്‌പെൻസറിക്കും ലഭിച്ചു.

 

91.25% സ്കോർ നേടി ജില്ലയിൽ രണ്ടാം സ്ഥാനവും കമൻ്റേഷൻ അവാർഡായി 30000 രൂപയും നേടിക്കൊണ്ടാണ് സംസ്ഥാന സർക്കാരിൻ്റെ പ്രഥമ ആയുഷ് കായകൽപ അവാർഡിന് ആയുഷ് ഹെൽത്ത്‌ &വെൽനെസ്സ് സെന്റർ ഗവ.ആയുർവേദ ഡിസ്‌പെൻസറി അർഹമായത്.

ഈ വർഷം ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്റർ എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷനും ആയുർവേദ ഡിസ്പെൻസറിയ്ക്ക് ലഭിച്ചിരുന്നു.

87.9% സ്കോർ നേടി ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം ഇത് രണ്ടാം തവണയാണ് കായകൽപ അവാർഡിന് അർഹമാകുന്നത്. വികസന പ്രവർത്തനങ്ങൾക്കായി 50000 രൂപ കമൻ്റേഷൻ അവാർഡ് തുകയായി ലഭിക്കും.

 

ആശുപത്രികളിലെ മാലിന്യ പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, രോഗീപരിചരണം, മറ്റ് സേവന പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് സംസ്ഥാന തല കായകൽപ കമ്മിറ്റി അവാർഡ് നിർണ്ണയിക്കുന്നത്. 

 

ജീവിതശൈലീരോഗ ക്ലിനിക്ക്, പാലിയേറ്റീവ് ഗൃഹ സന്ദർശനം, യോഗ പരിശീലനം, വിവിധ ലാബ് പരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാക്കുന്നുണ്ട്.

 

ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജാൻസി മാത്യു, വൈസ് പ്രസിഡൻ്റ് ബൈജു ജോർജ്, ആരോഗ്യവും വിദ്യാഭ്യാസവും കമ്മിറ്റി ചെയർപേഴ്സൺ നിസാമോൾ ഇബ്രാഹിം, ഭരണസമിതി അംഗങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സാം.വി.ജോൺ, ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അനിത ബേബി എം,

 എച്ച്എംസി ഭാരവാഹികൾ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ, എന്നിവരെല്ലാം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു.

 

ഫോട്ടോ: ആലക്കോട് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യപ്രവർത്തകരും

 

 

date