Post Category
വാഹനങ്ങളുടെ ലേലം ആഗസ്റ്റ് 14 ന്
ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ പിടിക്കപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും എം എസ് റ്റി സി ഇ-ലേലത്തില്‍ ഉള്‍പ്പെടുത്തി വിറ്റുപോകാത്തതുമായ 54 വാഹനങ്ങളുടെ പരസ്യലേലം ആഗസ്റ്റ് 14 ന് രാവിലെ 11 ന് പൈനാവ് കുയിലിമലയിലുളള ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ നടക്കും. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എക്‌സൈസ് കാര്യലയങ്ങളില്‍ നിന്നും, വകുപ്പിന്റെ വെബ്‌സൈറ്റായ keralaexcise.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
date
- Log in to post comments