റെഡ് റണ്‍ - എച്ച് ഐ വി /എയ്ഡ്സ് ബോധവത്കരണ മാരത്തണ്‍ മത്സരം സംഘടിപ്പിക്കും
ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ്, എന്‍.എസ്.എസ്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ ജില്ലയില്‍ എച്ച്‌ഐവി/ എയ്ഡ്‌സ് ബോധവല്‍ക്കരണ മാരത്തണ്‍ മത്സരം ഓഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുന്നു. ജില്ലയില്‍ നിന്നുള്ള 17 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലാണ് മത്സരം. കോളേജ്തല മത്സരാര്‍ഥികള്‍ കോളേജില്‍ നിന്നുള്ള സാക്ഷ്യപത്രം കൊണ്ടുവരണം. വിജയികള്‍ക്ക് സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. .https://docs.google.com/forms/d/e/1FAIpQLSfjlZDTdAqd9zZZva6gIHY5QeQ5ms3d4khkLrFgrIzt2YbAiQ/viewform?usp=dialog മുഖേന ഓഗസ്റ്റ് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 7593809432.
- Log in to post comments