Skip to main content

എം.സി.എ (റഗുലർ) : ഓൺലൈൻ ഓപ്ഷൻ സമർപ്പണത്തിനുള്ള തീയതി നീട്ടി

2025-26 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി അഫിലിയേറ്റ് ചെയ്ത കോളേജുകളെയും കൂടി ഉൾപ്പെടുത്തിയ ഓൺലൈൻ ഓപ്ഷൻ സമർപ്പണം ഓഗസ്റ്റ് 2, ഉച്ചയ്ക്ക് 12:30 വരെ നീട്ടി.  എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പുതുതായി ചേർക്കപ്പെട്ട കോളേജുകളുടെ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്സ് 3594/2025

date