രാധയ്ക്ക് മന്ത്രിയുടെ ഇടപെടലിൽ റേഷൻ കാർഡ്
നിർദ്ധനയും നിരാലംബയുമായ ചാക്ക പുതുവൽ പുത്തൻ വീട്ടിൽ ഒ. രാധയ്ക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് റേഷൻ കാർഡ് അനുവദിച്ചു.
വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ച് കുടുംബശ്രീയെ ഏൽപിച്ചു കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരുടെ സഹായവും കൊണ്ടാണ് രാധ ജീവിക്കുന്നത്. രാധയുടെ മകൻ മൂന്നാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. സാമ്പത്തികമായി വളരെയധികം കഷ്ടത അനുഭവിക്കുന്ന രാധയ്ക്ക് മകന്റെ സംസ്‌ക്കാരച്ചടങ്ങിനുളള തുക കണ്ടെത്താൻ കഴിഞ്ഞില്ല. രാധയ്ക്ക് റേഷൻ കാർഡില്ലെന്ന വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്നുതന്നെ റേഷൻ കാർഡ് അനുവദിക്കുന്നതിന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർക്ക് അടിയന്തരമായി നിർദ്ദേശം നൽകുകയും അതിൻ പ്രകാരം മുൻഗണന റേഷൻ കാർഡ് (AAY) അനുവദിക്കുകയും ചെയ്തു. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു, കെ.വി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ആഫീസർ ഗീത. ആർ, റേഷനിംഗ് ഇൻസ്‌പെക്ടർ രശ്മി. കെ.വി എന്നിവർ രാധയുടെ വീട്ടിലെത്തിയാണ് റേഷൻകാർഡ് കൈമാറിയത്.
പി.എൻ.എക്സ് 3604/2025
- Log in to post comments