പരസ്യചിത്ര നിർമ്മാണത്തിന് താത്പര്യപത്രം ക്ഷണിച്ചു
കേരള സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായ 'അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി'-യുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിക്കുന്നതിലേക്കായി സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവയിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രത്തോടൊപ്പം തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്ന പരസ്യചിത്രത്തിന്റെ ആശയവും സ്‌ക്രിപ്റ്റും കൂടി സമർപ്പിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരസ്യചിത്രത്തിന്റെ ആശയം, സ്ക്രിപ്റ്റ് എന്നിവ സഹിതം ആഗസ്റ്റ് 11 ന് വൈകിട്ട് 5 ന് മുൻപായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി.ഓ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാന സെല്ലുമായി ബന്ധപ്പെടാം. ഫോൺ : 9544838478
പി.എൻ.എക്സ് 3607/2025
- Log in to post comments