Skip to main content

വയോസേവന അവാർഡിന് അപേക്ഷിക്കാം

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധപദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/ സർക്കാർ ഇതര വിഭാഗങ്ങൾക്കും വിവിധ കലാ കായിക സാംസ്‌കാരിക മേഖലയിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും സമൂഹ്യനീതി വകുപ്പ് നൽകുന്ന വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാഷ് അവാർഡ്, സർട്ടിഫിക്കറ്റ്മൊമെന്റോ എന്നിവ ഉൾപെടുന്നതാണ് അവാർഡ്. അവാർഡിനുള്ള അപേക്ഷ തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ്. അപേക്ഷാ ഫോം തൃശ്ശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ www.swdkerala.gov.in ൽ നിന്നോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ സാമൂഹ്യ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2321702.

പി.എൻ.എക്സ് 4129/2025

date