Skip to main content

കിലെയിൽ ദേശീയ ത്രിദിന ശിൽപ്പശാല: ഉദ്ഘാടനം 25ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) പ്രവർത്തനങ്ങളുടെ ഭാവിയും തൊഴിൽ ബന്ധങ്ങളും എന്ന പ്രമേയത്തിൽ ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ശിൽപ്പശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് 25ന് രാവിലെ 9.45ന് തമ്പാനൂർ അപ്പോള ഡിമോറയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.

കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, എംപ്ലോയ്മെന്റ് ഡയറക്ടറും കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിങ് ഡയറക്ടറുമായ സൂഫിയാൻ അഹമ്മദ്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ,  എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ പി.ബി. ഹർഷകുമാർ, ടി.കെ. രാജൻ, ജി. ബൈജു, കെ. മല്ലിക, പ്രോജക്ട് കോ-ഓർഡിനേറ്റർ ജാസ്മി ബീഗം തുടങ്ങിയവർ പങ്കെടുക്കും. 26ന് രാവിലെ 9.30ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും 27ന് രാവിലെ 9.30ന് വ്യവസായ മന്ത്രി പി. രാജീവും മുഖ്യാതിഥിയായി പങ്കെടുക്കും.

3 ദിവസങ്ങളിലായി നടക്കുന്ന ടെക്നിക്കൽ സെഷനുകൾക്ക് വിദഗ്ധർ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും അറുപതോളം തൊഴിലാളി നേതാക്കൾ ഉൾപ്പടെയുള്ളവർ ശിൽപ്പശാലയുടെ ഭാഗമാകും.

പി.എൻ.എക്സ് 4133/2025

date