Skip to main content

എൽ.എൽ.ബി : വേക്കന്റ് സീറ്റ് അലോട്ട്മെന്റ്

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനുള്ള  വേക്കന്റ് സീറ്റ് അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആഗസ്റ്റ് 29 വൈകുന്നേരം 3 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്www.cee.kerala.gov.inഫോൺ: 0471-2332120, 2338487.

പി.എൻ.എക്സ് 4134/2025

date