പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി യോഗം ചേര്‍ന്നു
പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ചികിത്സാധനസഹായവും വിവാഹ ധനസഹായവും പ്ലാന്റേഷൻ റിലീഫ് ഫണ്ടിൽ നിന്നും അനുവദിച്ചു.
ചികിത്സാ ധനസഹായത്തിന് 12 അപേക്ഷകളും വിദ്യാഭ്യാസ ധനസഹായത്തിന് എട്ട് അപേക്ഷകളും വിവാഹ ധനസഹായതിന് ഒരു അപേക്ഷയുമാണ് അംഗീകരിച്ചത്.
അപാകതകളും സാങ്കേതിക പ്രശ്‌നങ്ങളുമുള്ള വിവിധ ധനസഹായ അപേക്ഷകളില്‍ ചർച്ച നടത്താനും കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. നിലവിൽ 38 വീടുകളുടെ പണി പൂർത്തിയായി.
യോഗത്തിൽ ജി സ്റ്റീഫൻ എം എൽ എ, തിരുവനന്തപുരം ജില്ല ലേബർ ഓഫീസർ, നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്പെക്ടർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments