Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓണത്തിന് മുൻകൂറായി ക്ഷേമനിധി പെൻഷൻ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 16,837 തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾക്കും 4,115 കുടുംബ പെൻഷൻ ഗുണഭോക്താക്കൾക്കും 562 സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്കും ഓണം പ്രമാണിച്ച് ആഗസ്റ്റ് മാസത്തെ ക്ഷേമനിധി പെൻഷൻ മുൻകൂറായി ആഗസ്റ്റ് 27 മുതൽ വിതരണം ചെയ്യും. തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾക്ക് 3,000 രൂപ മുതൽ 5,000 രൂപ വരെയും, കുടുംബ പെൻഷൻ ഗുണഭോക്താക്കൾക്ക് 1,100 രൂപ മുതൽ 1,666 രൂപ വരെയും, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് 1,100 രൂപ മുതൽ 3,000 രൂപ വരെയുമാണ് ബോർഡിൽ നിന്നും പ്രതിമാസ പെൻഷനായി അനുവദിക്കുന്നത്. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമപെൻഷൻ കുടിശ്ശികയില്ലെന്നും ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പി.എൻ.എക്സ് 4143/2025
date
- Log in to post comments