കേരള മീഡിയ അക്കാദി കോളേജ് മാഗസിന് അവാര്‍ഡ് : മുഖ്യമന്ത്രിയുടെ ട്രോഫിയും പുരസ്കാര സമര്‍പ്പണവും ആഗസ്റ്റ് 25ന്
കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്ക മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കുന്ന കേരള മീഡിയ അക്കാദി കോളേജ് മാഗസിന് പുരസ്കാര സമര്‍പ്പണം 2025 ആഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെ 11ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പുരസ്കാരം സമ്മാനിക്കും. 2023-24 വര്‍ഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാംസമ്മാനത്തിന് അര്‍ഹമായത് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രസിദ്ധീകരിച്ച 'തുരുത്ത്' ' എന്ന മാസികയാണ്.
രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം രണ്ട് കോളേജുകള്‍ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിന് 'പറ്റലര്', മലപ്പുറം കോട്ടയ്ക്കല്‍ വി പി എസ് വി ആയുര്‍വേദ കോളേജിന്റെ മാഗസിന് 'ചെലപ്പധികാരം' എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നല്‍കുക. കോഴിക്കോട് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ മാഗസിന് 'ഫുര്‍ഖത്', തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ മാഗസിന് 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നീ മാസികകള്‍ക്കാണ് മൂന്നാം സമ്മാനം. 10000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.
കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ മുഖ്യാതിഥിയാകും. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള മീഡിയ അക്കാദമി വൈസ് ചെയര്മാന് ഇ.എസ് സുഭാഷ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സോജൻ ജോസ് എന്നിവര്‍ ആശംസകളും സമ്മാനം കിട്ടിയ മാഗസിനുകളുടെ എഡിറ്റര്‍മാരായ അഗ്നി ആഷിക്ക് .പി, റോഷിൻ ജോർജ്ജ്, ഡോ. വന്ദന ചന്ദ്രൻ, റിഫ റിയാസ് സി, ആർ.എസ്സ് ഋഷിദാസ്എന്നിവര് മറുമൊഴിയും അര്‍പ്പിക്കും. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു എസ്.എൽ സ്വാഗതവും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ. പി. രവിചന്ദ്രൻ നന്ദിയും പറയും.
- Log in to post comments