സപ്ലൈകോ ഓണം ഫെയർ 26 മുതൽ സെപ്റ്റംബർ നാലു വരെ ജെ എൽ എൻ സ്റ്റേഡിയം ഗ്രൗണ്ടിൽ
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും
സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കും. ആഗസ്റ്റ് 26 രാവിലെ 10.30 ന് വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ എം അനിൽകുമാർ ആദ്യ വില്പന നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ അഡ്വ ദീപ്തി മേരി വർഗീസ്, ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു, ജനറൽ മാനേജർ വി എം ജയകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനോപ്പം വിവിധ കമ്പനികളുടെ 200 ഓളം ഉൽപ്പന്നങ്ങൾ വമ്പിച്ച ഓഫറുകളിലും സപ്ലൈകോ ഓണം ജില്ലാ ഫെയറിൽ ലഭ്യമാകും.
- Log in to post comments