റെന്റൽ സർവ്വീസ് യൂണിറ്റുമായി പിറവം നഗരസഭ ഹരിത കർമസേന
പിറവം നഗരസഭയിലെ ഹരിത കർമസേനയെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ റെന്റൽ സർവ്വീസ് യൂണിറ്റ് ആരംഭിക്കുന്നു. നഗരസഭയിൽ ഗ്രീൻപ്രോട്ടോകോൾ അനുസരിച്ച് ചടങ്ങുകൾ സംഘടിപ്പിക്കൽ
, നഗരസഭ പരിധിയിൽ പൊതു പരിപാടികൾക്ക് ഗ്രീൻപ്രോട്ടോകോൾ അനുസരിച്ച് ആവശ്യമായ സാധനങ്ങൾ വാടകയ്ക്കു നൽകൽ, ഇനോക്കുലം (സൂഷ്മാണു മിശ്രിതം) വിൽപ്പനയുമാണ് ഹരിതകർമസേന ഈ പദ്ധതിയിലൂടെ ഏറ്റെടുത്തിട്ടുള്ളത്. 11.25 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാമ്പത്തിക പിന്തുണയും, പരിശീലനവും നൽകുന്നത്.
നഗരസഭസെക്രട്ടറിയും, ഹരിത കർമസേന കൺസോർഷ്യവും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു കഴിഞ്ഞു. പിറവം നഗരസഭയിലെ ഹരിതകർമസേന സംരംഭകത്വ വികസന പദ്ധതിയുടെ എഗ്രിമെന്റ് കൈമാറൽ നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, അന്നമ്മ ഡോമി, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ മോളി വലിയകട്ടയിൽ, രമ വിജയൻ, നഗരസഭസെക്രട്ടറി വി പ്രകാശ് കുമാർ , നഗരസഭ ക്ലീൻ സിറ്റി മാനേജർ വിൽസൺ എം എക്സ്, ഹെൽത്ത് ഇൻസ്പെക്‌ടർ ബിജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
- Log in to post comments