ഗദ്ദിക 2025 മേളയുടെ ആവേശത്തിലേക്കിറങ്ങി കൊച്ചി, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു*
ഗദ്ദിക 2025 മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു. എറണാകുളം ട്രൈബൽ കോംപ്ലക്സിൽ മേളയുമായി ബന്ധപ്പെട്ട് മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഗദ്ദിക ഇക്കുറി വിപുലമായ രീതിയിൽ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എ ഷക്കീർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ ലതിക ടീച്ചർ, പി.ആർ റനീഷ്, മുളവുകാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.ജി സൈന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, പട്ടികജാതി വികസന ഓഫീസ് ലിസ ജെ. മങ്ങാട്ട്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. പട്ടികജാതി വികസന വകുപ്പ്, പട്ടിക വർഗ്ഗ വികസന വകുപ്പ്, കിർടാഡ്സ് വകുപ്പ് എന്നിവ സംയുക്തമായാണ് ഗദ്ദിക 2025 സംഘടിപ്പിക്കുന്നത്.
- Log in to post comments